കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച. സിനിമാ സ്‌റ്റൈലില്‍ കവര്‍ന്നത് 80 ലക്ഷം രൂപ. കുണ്ടന്നൂരില്‍ അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്റ്റീല്‍ മൊത്തവിതരണ കേന്ദ്രത്തില്‍ ഒക്ടോബർ 8 ബുധനാഴ്ച വൈകീട്ട് മൂന്നരയോടോ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ച് തോക്കും വടിവാളുമായി കാറിലെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമെടുത്ത് സംഘം കടന്നുകളയുകയായിരുന്നു.
പോലീസ് പറയുന്നത് അനുസരിച്ച്; ആദ്യം രണ്ടുപേര്‍ ബൈക്കിലെത്തി സ്ഥാപനത്തിന്റെ പരിസരത്തെത്തി നിരീക്ഷണം നടത്തി തിരിച്ചുപോയി. പിന്നാലെ അഞ്ചുപേര്‍ കാറില്‍ എത്തിയാണ് സ്ഥാപനത്തിനുള്ളില്‍ കടന്ന് പണം കവര്‍ന്നത്. ഇവരെത്തുമ്പോള്‍ ജീവനക്കാര്‍ പണം മേശയ്ക്കുപുറത്ത് വെച്ച് എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു. ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമെടുത്ത് സംഘം കാറില്‍ കയറി കടന്നുകളയുകയായിരുന്നു. കവര്‍ച്ചാസംഘം സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് വിവരം.
