വിതുര മണലി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു

വിതുര: വിതുര പഞ്ചായത്തിലെ മണലി മേഖലയില്‍ കാട്ടാനശല്യം അറുതിയില്ലാതെ തുടരുന്നു.പലതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ല . കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയ കാട്ടാനക്കൂട്ടം മണലി ലക്ഷ്മി വിലാസത്തില്‍ സതീഷ്ചന്ദ്രൻനായരുടെ കൃഷി മുഴുവൻ നശിപ്പിച്ചു. ഒരാഴ്ചമുമ്പും ഇവിടെ രാത്രിയില്‍ ആനക്കൂട്ടം ഇറങ്ങിയിരുന്നു. നേരത്തേ ഒരുവീട് തകർക്കുകയും ഒരാളെ ആക്രമിച്ച്‌ പരിക്കേല്പിക്കുകയും ചെയ്തിരുന്നു.

കുട്ടികളടക്കം ഭയന്നുവിറച്ചാണ് കഴിയുന്നത്.

മണലി മേഖലയിലെ കമുക്,വാഴ,മരച്ചീനി,പച്ചക്കറി, റബർ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. രാത്രിയായാല്‍ ആനശല്യത്താല്‍ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തെ ഭൂരിഭാഗം കൃഷികളും ഇതിനകം നശിപ്പിച്ചതോടെ പ്രദേശത്ത് കൃഷി അന്യമായി മാറിക്കഴിഞ്ഞു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി നാട്ടുകാർ പറയുന്നു. രാത്രിയില്‍ പ്രദേശത്ത് തമ്പടിക്കുന്ന കാട്ടാനകള്‍ നേരം പുലരുവോളം ചിന്നം വിളിക്കുകയാണ് പതിവ്. കുട്ടികളടക്കം ഭയന്നുവിറച്ചാണ് കഴിയുന്നത്. വനമേഖലയോട് ചേർന്ന പ്രദേശമായ മണലി മേഖലയില്‍ ആന എത്താത്ത ദിവസങ്ങള്‍ കുറവാണ്. കാട്ടാനയ്ക്ക് പുറമേ കാട്ടുപോത്തുകളും,പുലിയും വരെ ഇവിടെ എത്താറുണ്ട്.

ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും

വിതുര പഞ്ചായത്തിലെ മണലി വാർഡില്‍ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണം. ആനക്കിടങ്ങും, വൈദ്യുതിവേലിയും നിർമ്മിക്കണം. അടിയന്തരനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വിതുര ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →