കോഴിക്കോട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രക്ഷയായത് നാട്ടുകാരുടെ ഇടപെടല്‍

 
കോഴിക്കോട്: പയ്യാനക്കലില്‍ മോഷ്ടിച്ച കാറിലെത്തി പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതി സിനാന്‍ അലി യൂസഫിന്റെ അറസ്റ്റ് ചെയ്തു. ലൈംഗികചൂഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയതെന്നും കാറില്‍ മുഖംമൂടി അടക്കം കരുതിയിരുന്നതായും പന്നിയങ്കര സിഐ എസ്. സതീഷ്‌കുമാര്‍ പറഞ്ഞു.  ഒക്ടോബർ 1 ബുധനാഴ്ച രാവിലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്.

പോലീസുകാരെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച കേസിലും സിനാന്‍ അലി യൂസഫ് പ്രതിയാണ്

കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതിയുടെ ശ്രമം. ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. കര്‍ണാടകയിലെ പോലീസുകാരെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച കേസിലും സിനാന്‍ അലി യൂസഫ് പ്രതിയാണെന്നും പോലീസ് പറഞ്ഞു.

സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു.

ഫുട്‌ബോള്‍ കളിച്ച് മടങ്ങുകയായിരുന്ന പത്തുവയസ്സുകാരനോട് കാറിലെത്തിയ പ്രതി വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു. എന്തിനാണ് കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിച്ചപ്പോള്‍ കുട്ടിയെ ഒരിടത്ത് കൊണ്ടുപോകാനാണെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →