കോട്ടയം | കുളത്തില്‍ ഇറങ്ങിയ അഞ്ചുവയസ്സുകാരന്‍ മുങ്ങിമരിച്ചു. അതിഥി തൊഴിലാളി ഹാട്ടുണിന്റെ മകന്‍ അസന്‍രാജാണ് മരിച്ചത്. ഇരുമ്പൂഴിക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 10.15 ഓടെ വൈക്കം ഉദയനാപുരം ചിറമേല്‍ ഓഡിറ്റോറിയത്തിനു സമീപത്തെ ആറാട്ടു കുളത്തിലാണ് സംഭവം.
കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ഇറങ്ങിയതായിരുന്നു അസന്‍രാജ്. കൂട്ടുകാരനെ രക്ഷിക്കാന്‍ പിന്നാലെ കുളത്തില്‍ ചാടിയ നാലര വയസ്സുകാരനെ നാട്ടുകാര്‍ രക്ഷിച്ച് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
