ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്വം : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ജിഎസ്ടി പരിഷ്കരണത്തിലൂടെ വില കുറയുന്നതിന് മുൻപേ സിമന്‍റി: ന് വില കൂട്ടി, ഇത്തരം സാഹചര്യങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി. ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വദേശി ഉല്പന്നങ്ങളെ സംബന്ധിച്ച്‌ എല്ലാ കടകള്‍ക്ക് മുന്നിലും ബോർഡുകള്‍ സ്ഥാപിക്കണമെന്നും നരേന്ദ്ര മോദി നിർദ്ദേശം നല്‍കി. പ്രതിപക്ഷത്തും അധികാരത്തിലുമുള്ള സംസ്ഥാനങ്ങളില്‍ പ്രവർത്തകർ ഇതിനായി പ്രയത്നിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സെപ്തംബർ 29 ന് ല്‍ഹിയില്‍ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം പ്രവത്തകരോട് സംസാരിക്കുകയായിരുന്നു മോദി.

പ്രതിപക്ഷത്തിന്റെ പലതരത്തിലുള്ള പ്രചാരണങ്ങള്‍ പ്രതിരോധിക്കണം

ജിഎസ്ടി പരിഷ്കരണത്തെ സംബന്ധിച്ച്‌ പ്രതിപക്ഷം പലതരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കണം. ബിജെപി-എൻഡിഎ സർക്കാരുകള്‍ രാജ്യത്ത് നല്ല ഭരണത്തിന്റെ പുതിയ മാതൃക നല്‍കിയിട്ടുണ്ട്. അടുത്ത തലമുറയിലേക്ക് ജിഎസ്ടി പരിഷ്കാരങ്ങളുടെ നേട്ടങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ ശ്രമിക്കണം. ചരക്ക് സേവന നികുതി പരിഷ്കാരങ്ങള്‍ കുടുംബങ്ങള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപ ചെലവഴിക്കുന്നതിലൂടെ പ്രതിവർഷം 20,000 രൂപ ലാഭിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →