38കാരിയായ ഭാര്യയെ വെട്ടി കൊലപെടുത്തി ഭര്‍ത്താവ്

മലപ്പുറം | രണ്ടുമാസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വെറ്റിലപ്പാറ സ്വദേശിയായ വിപിന്‍ദാസാണ് 38കാരിയായ ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. അരീക്കോട് വടശേരിയിൽ സെപ്തംബർ 24 ബുധനാഴ്ച വൈകീട്ടാണ് സംഭവം. സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയ പ്രതി പോലീസ് കസ്റ്റഡിയിലാണ്.

പ്രതിയെ മഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

സംഭവ സ്ഥലുണ്ടായിരുന്ന എട്ടു വയസുകാരനായ മകനാണ് നാട്ടുകാരെ വിവരമറിയിച്ചത്. പിന്നാലെ വീടിനകത്ത് പ്രതിയായ വിപിന്‍ദാസിനെ കഴുത്തിലും ദേഹത്തുമെല്ലാം സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി.പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിപിന്‍ദാസിന്റ കൈകളിലെയും കഴുത്തിലെയും ഞരമ്പുകള്‍ അറ്റ നിലയിലാണ്.

വിപിന്‍ദാസ് രണ്ട് മാസം മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്.

അരീക്കോട് ഓടക്കയം സ്വദേശിയായ പ്രതിയും കുടുംബവും വടശേയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. നേരത്തെ മറ്റൊരു കേസിലെ പ്രതിയായ വിപിന്‍ദാസ് രണ്ട് മാസം മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്. മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക് മാറ്റിയ രേഖയുടെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →