ഇളയച്ഛനെയും മകളെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ

പൂന്തുറ: തിരുവനന്തപുരത്ത് ഇളയച്ഛന്റെ മകളെ തലയ്ക്കടിച്ചും കല്ലെറിഞ്ഞും പരിക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുത്തന്‍പളളി വാര്‍ഡില്‍ മൂന്നാറ്റുമുക്ക് സ്വദേശി അനസിനെ (33) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ജ്യേഷ്ഠന്റെ ഭാര്യയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത് എതിര്‍ത്ത ഇളയച്ഛനോടുള്ള ദേഷ്യമാണ് ഇയാള്‍ കുട്ടിയോട് കാണിച്ചത് എന്നാണ് വിവരം.

അനസിന്റെ സഹോദരന്‍ ആഷിക്കിന്റെ ഭാര്യയെ അക്രമിക്കുന്നത് ഇളയച്ഛന്‍ വിലക്കിയതിലുളള ഫ്രകോപനം.

സെപ്തംബർ 20 ശനിയാഴ്ച രാത്രി ഏഴുമണിയോടെ ആയിരുന്നു അക്രമം. അനസിന്റെ സഹോദരന്‍ ആഷിക്കിന്റെ ഭാര്യയെ അക്രമിക്കുന്നത് ഇളയച്ഛന്‍ ഷംനാദ് പറഞ്ഞ് വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതനായ അനസ്, മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഷംനാദിന്റെ മകളുടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ചും കല്ലെറിഞ്ഞും പരിക്കേല്‍പ്പിക്കുകയായിരുന്നു.

പൂന്തുറ പോലീസ് പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൂന്തുറ പോലീസ് പിടികൂടുകയായിരുന്നു. എസ്.ഐ. ശ്രീജേഷിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് അനസിനെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →