റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൂരല്‍മല, മുണ്ടകൈ ദുരന്തം : കേരള മുസ്ലിം ജമാഅത്ത് സ്വരൂപിച്ച രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും

September 21, 2025 - 5:59 am

കോഴിക്കോട് | വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടകൈ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെട്ടവരെ സഹായിക്കാന്‍ ദുരന്ത സമയം മുതല്‍ സജീവമായി രംഗത്തുള്ള കേരള മുസ്ലിം ജമാഅത്ത് ദുരന്ത ബാധിതരെ സഹായിക്കാനായി സ്വരൂപിച്ച രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു.

സെപ്തംബർ 22 തിങ്കളാഴ്ച തുക കൈമാറും.

.സെപ്തംബർ 22 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്റാഹിം ഖലീലുല്‍ ബുഖാരി, സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ധീന്‍ ഹാജി,എസ് വൈ എ സ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി നേമം എന്നിവര്‍ മുഖ്യമന്ത്രിക്ക് തുക കൈമാറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *