തിരുവല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് അകന്നുകഴിയുന്ന ഭര്‍ത്താവ് ഭാര്യവീട്ടിലെത്തി അവിടെ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. മകളെ കാണണമെന്നു പറഞ്ഞാണ് ശങ്കര്‍, ശരണ്യയുടെ വീട്ടിലെത്തുന്നത്. വീട്ടുകാര്‍ വിസമ്മതിച്ചതോടെ തിരികെപ്പോയ ഇയാള്‍ അര്‍ധരാത്രിയോടെ തിരിച്ചെത്തി കാറുകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് അറിയിച്ചു.
പരിസരവാസികള്‍ തിരുവല്ലം പോലീസിലും വിഴിഞ്ഞം അഗ്‌നിരക്ഷാസേനയിലും വിവരം അറിയിച്ചു.
തിരുവല്ലം പുഞ്ചക്കരി പേരകത്ത രഞ്ചുവിഹാറില്‍ വാടകയ്ക്ക് രക്ഷിതാക്കളോടൊപ്പം താമസിക്കുന്ന ശരണ്യയുടെ വീട്ടിലുണ്ടായിരുന്ന കാറുകളാണ് തീയിട്ട് നശിപ്പിച്ചത്. കാറുകള്‍ കത്തിച്ചതിനെ തുടര്‍ന്ന് തീയും പുകയും ഉയര്‍ന്നതോടെ പരിസരവാസികള്‍ തിരുവല്ലം പോലീസിലും വിഴിഞ്ഞം അഗ്‌നിരക്ഷാസേനയിലും വിവരം അറിയിച്ചു. എസ്.ടി.ഒ പ്രമോദിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ രാജേഷ്, ജിനേഷ്, സന്തോഷ് കുമാര്‍, രാജേഷ്, സനല്‍, രതീഷ്, സുനില്‍ എന്നിവരെത്തി ഒന്നരമണിക്കൂറോളം നടത്തിയ ശ്രമത്തിലാണ് തീയണച്ചത്
