ന്യൂഡൽഹി | പ്രമുഖ വ്യവസായി സമീർ മോഡി ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ഡൽഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്തംബർ 18 വ്യാഴാഴ്ച വൈകുന്നേരം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി
അഞ്ച് ദിവസം മുൻപ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡൽഹി പോലീസ് അറിയിച്ചു. നേരത്തെയാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
