പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍  ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തൊട്ടില്‍പ്പാലം (കോഴിക്കോട്): പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകന്‍ പ്രജിത്ത് (17)നെയാണ് സെപ്തംബർ 17 ന് വൈകീട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് എഫ് ഐ ചാത്തന്‍ങ്കോട്ടുനട യുണിറ്റ് കമ്മിറ്റി അംഗമാണ് മരിച്ച പ്രജിത്ത്.

തുടര്‍ന്ന് തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: രാധാമണി, സഹോദരന്‍: പ്രണവ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →