രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം|എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് പോകുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം. നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. പ്രതിഷേധം ഏറെ നേരം തുടര്‍ന്നു. പ്രതിഷേധിക്കുമ്പോഴും രാഹുല്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അക്രമിക്കാന്‍ വന്നതല്ല. പ്രതിഷേധിക്കാനാണ് എത്തിയതെന്ന് എസ്എഫ്‌ഐ നേതാക്കള്‍

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അഭിറാം, ജില്ലാ സെക്രട്ടറി മിഥുന്‍ പൊട്ടോക്കാരന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഖിലേഷ് അടക്കമുള്ള പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്നും, അക്രമിക്കാന്‍ വന്നതല്ല. പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →