ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് പരുക്ക്

പാലക്കാട്|പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് പരുക്ക്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സെപ്തംബർ 15 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ബെംഗളുരുവില്‍ നിന്നും മാതാവിന്റെ അടുത്തേക്ക് വരുന്നതിനിടെയാണ് അപകടം

ഒറ്റപ്പാലം സെവന്‍ത്ത് ഡേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

. ബെംഗളുരുവില്‍ നിന്നും ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത യുവതി ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയത് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് എടുത്തശേഷം ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ തലയടിച്ചു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ 25കാരിയെ ഒറ്റപ്പാലം സെവന്‍ത്ത് ഡേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മാതാവ് സെവന്‍ത് ഡേ ആശുപത്രിയിലെ ജീവനക്കാരിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →