മണിപ്പുരില്‍ വീണ്ടും സംഘർഷം

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ശേഷമുള്ള തൊട്ടടുത്ത ദിവസം മണിപ്പുരില്‍ വീണ്ടും സംഘർഷമുണ്ടായി.ചുരാചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയില്‍ തോരണങ്ങള്‍ നശിപ്പിച്ചവരെ അറസ്റ്റ് ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടന്നു.

ജനഗണമന പാടി പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ എതിർത്ത ചില കുക്കി സംഘടനകള്‍ ചുരാചന്ദ്പൂരില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോർഡുകള്‍ നശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ മൂന്നു പേരെ സന്ദർശനത്തിന് മുമ്പ് അറസ്റ്റു ചെയ്തിരുന്നു, കൂടുതല്‍ പേരെ പോലീസ് സെപ്തംബർ 14 ന് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ പ്രതിഷേധിച്ച്‌ ആദ്യം ഒരു സംഘം യുവാക്കള്‍ ജനഗണമന പാടി സുരക്ഷ വാഹനത്തിനടുത്ത് പ്രതിഷേധിച്ചു. പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. ബാരിക്കേടുകള്‍ തള്ളി മാറ്റിയും സുരക്ഷാ വാഹനങ്ങളില്‍ പിടിച്ചു കയറിയും ബഹളം വച്ചു. ചിലർ സേനയ്കക്കു നേരം കല്ലെറിയുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →