പ്രധാനമന്ത്രി ഇന്ന് (സെപ്തംബർ 13) മണിപ്പുരിൽ
ന്യൂഡൽഹി: രണ്ടുവർഷംമുൻപ് വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുരിലെത്തുന്നു. 2023 മേയിൽ വംശീയകലാപം തുടങ്ങിയ മണിപ്പുരിൽ 864 ദിവസങ്ങൾക്കുശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. സെപ്തംബർ 13 ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് ആദ്യമെത്തുക.ചുരാചന്ദ്പുരിലും ഇംഫാലിലും ഏതാനും ചടങ്ങുകളിൽ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും
ചുരാചന്ദ്പുരിൽ 7300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് മോദി തറക്കല്ലിടും.
മിസോറമിൽ 51 കിലോമീറ്റർവരുന്ന ബൈറാബി-സൈരംഗ് പദ്ധതിയിലെ 34 കിലോമീറ്റർ ദൈർഘ്യമുള്ള ഹോർട്ടോക്കി-സൈരംഗ് റെയിൽപ്പാതയുടെ ഉദ്ഘാടനവും നിർവഹിക്കും. ചുരാചന്ദ്പുരിൽ 7300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് മോദി തറക്കല്ലിടും. മെയ്ത്തി-കുക്കി മേഖലകൾക്ക് പ്രത്യേക സാമ്പത്തികപാക്കേജും പ്രഖ്യാപിക്കും.
ചുരാചന്ദ്പുരിൽ ആശങ്കക്കിടയാക്കി സംഘർഷം
അതിനിടെ, ചുരാചന്ദ്പുരിൽ സംഘർഷമുണ്ടായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുസംഘം നശിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് വഴുതിയത്. സെപ്തംബർ 11വ്യാഴാഴ്ചരാത്രിയാണ് സംഭവം. പോലീസും സുരക്ഷാസേനയുമെത്തിയാണ് അക്രമികളെ തുരത്തിയത്.
കുക്കി സോ കൗൺസിൽ കഴിഞ്ഞ ദിവസം മോദിയുടെ സന്ദർശനത്തെ സ്വാഗതംചെയ്തിരുന്നു. എന്നാൽ, കലാപത്തിൽ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ സ്മരണയ്ക്കായി തയ്യാറാക്കിയ ‘ഓർമ്മമതിൽ’ മറച്ച് അലങ്കാരങ്ങൾ നടത്തിയതാണ് പ്രശ്നത്തിന് കാരണം
