ചന്തേര പോലീസിന്റെ തക്കസമയത്തെ ഇടപെടൽ : യുവാവ് തിരികെ ജീവിതത്തിലേക്ക്

തൃക്കരിപ്പൂർ : സുഹൃത്തിന്റെ ഫോൺവിളിയും ചന്തേര പോലീസിന്റെ തക്കസമയത്തെ ഇടപെടലും യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചു. തൃക്കരിപ്പൂർ ടിസിഎൻ ചാനൽ ക്യാമറാമാൻ എ.ജി. ഷാക്കിറിന്റെ ഫോൺവിളിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ചന്തേര പോലീസ് രക്ഷിച്ചത്.

വാട്ട്സാപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്ന് ഷാക്കിർ ചന്തേര പോലീസിൽ വിവരം അറിയിച്ചു

ഷാക്കിറിന്റെ സുഹൃത്തായ യുവാവ് ജീവിതം അവസാനിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്ന് ഷാക്കിർ ചന്തേര പോലീസിൽ വിവരം അറിയിച്ച് മൊബൈൽനമ്പർ കൈമാറി. പിന്നീട് മാവിലാക്കടപ്പുറത്തെ തന്റെ സുഹൃത്തുക്കളെയും ഷാക്കിർ വിവരമറിയിച്ചു. ഇവരും ചന്തേര പോലീസും ഉടനെത്തി ആത്മഹത്യ ചെയ്യാനായി കടലിലിറങ്ങിയ യുവാവിനെ കരയ്ക്കെത്തിക്കുകയായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു താനെന്നും ചന്തേര പോലീസിന്റെ കൃത്യസമയത്തെ ഇടപെടലാണ് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്നും ഷാക്കിർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →