തിരുവനന്തപുരം | കസ്റ്റഡി മര്‍ദനത്തിനെതിരെ സംസ്ഥാനത്ത് പ്രധാന പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം നടത്തി. കുന്നംകുളത്ത് ജനകീയ പ്രതിഷേധ സദസ്സ് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ കാണാത്തയാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന് കെ പി സി സി പ്രസിഡൻ്റ് പറഞ്ഞു. കസ്റ്റഡി മര്‍ദനം നിയമസഭയില്‍ കൊണ്ടുവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. തിരുവനന്തപുരത്ത് മ്യൂസിയം പോലീസ് സ്റ്റേഷന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
