സ്‌കൂട്ടർ മറിഞ്ഞ് വയോധികൻ മരിച്ചു

കോവളം: നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് വയോധികനായ യാത്രികൻ മരിച്ചു. നെയ്യാറ്റിൻകര തിരുപുറം പഴയകട വെള്ളമോടിവീട്ടിൽ കെ.ശിവകുമാർ (68) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 30 വെളളിയാഴ്ച രാവിലെ 11.15 ഓടെ വെളളാർ സർവീസ് റോഡിലാണ് അപകടം. വീഴ്ചയിൽ വയറിനും നെഞ്ചിനും ഗുരുതര പരിക്കേറ്റു..മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ വൈകിട്ട് 4.15 ഓടെ മരിച്ചു. .

സ്‌കൂട്ടർ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം

വെള്ളാറിലെത്തി ഭക്ഷണം കഴിച്ചതിനുശേഷം സർവ്വീസ് റോഡുവഴി കോവളത്തേക്ക് മടങ്ങവെ സ്‌കൂട്ടർ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടമെന്ന് കോവളം പോലീസ് പറഞ്ഞു മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: കെ. വാസന്തി. മകൾ: വി.എസ്. വീണ. മരുമകൻ. എസ്. ഷാജികുമാർ. സംസ്‌ക്കാരം ശനിയാഴ്ച വൈകിട്ടോടെ വീട്ടുവളപ്പിൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →