കണ്ണുർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നതെന്നാണ് സൂചന. സ്ഥലത്തേക്ക് ബോംബ് സ്ക്വാഡ് എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
സ്ഫോടനത്തിൽ വീട് തകർന്നു
ഓഗസ്റ്റ് 30 പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ വീട് തകർന്നു. കണ്ണപുരം പോലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
