റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്റായേൽ വ്യോമാക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

August 29, 2025 - 8:26 pm

സന | ഇസ്റായേൽ നടത്തിയ വ്യോമാക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമൻ തലസ്ഥാനമായ സനായിൽ നടന്ന വ്യോമാക്രമണത്തിലാണ് പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം ഇസ്റായേൽ ഔദ്യോഗിക പ്രഖ്യാപിച്ചിട്ടില്ല

ആക്രമണത്തിൻ്റേതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

സനാ നഗരത്തിലെ അപാർട്ട്മെന്റിന് നേരെയുണ്ടായ ഇസ്റായേൽ ആക്രമണത്തിലാണ് അൽ റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടതെന്ന് യെമനി പത്രമായ ഏദൻ അൽ ഗാദിൻ്റെ റിപോർട്ടിൽ പറയുന്നു. ആക്രമണത്തിൻ്റേതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ഇസ്റായേലിൻ്റെ കപ്പലുകൾ പിടിച്ചുവെച്ചതിനുളള പ്രതികാരമായാണെന്ന് സൂചന

ഇസ്റായേൽ യമനിലും കാലങ്ങളായി ആക്രമണം തുടരുകയാണ്. ഗസ്സയ്ക്ക് നേരെ ഇസ്റായേൽ നടത്തുന്ന ആക്രമണത്തിനെതിരെ ഹൂത്തികൾ ഇസ്റായേലിൻ്റെ കപ്പലുകൾ പിടിച്ചുവെച്ചുൾപ്പെടെ പ്രതിഷേധിക്കാറുണ്ട്. ഇതിനുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *