സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു : ഒമ്പത് അണക്കെട്ടുകളില്‍ ദുരന്ത നിവാരണ സമിതി റെഡ് അലേർട്ട് നിര്‍ദേശം

തിരുവനന്തപുരം | വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒമ്പത് അണക്കെട്ടുകളില്‍ ദുരന്ത നിവാരണ സമിതി റെഡ് അലേർട്ട് നിര്‍ദേശം നല്‍കി .ഇടതടവില്ലാതെ തുടരുന്ന മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നു. കെ എസ് ഇ ബി യുടെ കക്കി, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ബാണാസുര സാഗര്‍ അണക്കെട്ടിലും ജലസേചന വകുപ്പിന്റെ മീങ്കര, വാളയാര്‍, പോത്തുണ്ടി ഡാമുകളിലുമാണ് ജലനിരപ്പ് ഉയര്‍ന്നത്.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2380.56 അടിയായി.

മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പെരിങ്ങല്‍ക്കുത്ത്, മീങ്കര, വാളയാര്‍, പോത്തുണ്ടി ഡാമുകളില്‍ മുന്‍കരുതലിന്റെ ഭാഗമായി ജലം തുറന്നുവിടുന്നുണ്ട്. അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 74.37 ശതമാനം ജലം ലഭിച്ചു. ഇന്നലെ 2380.56 അടിയാണ് ജലനിരപ്പ്.

ആറ് ജില്ലകളിൽ എല്ലോ അലേർട്ട്

അതിനിടെ, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ആറ് ജില്ലകളില്‍ ഇന്ന്(ഓ​ഗസ്റ്റ് 29) എല്ലോ അലേർട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →