വെണ്ണിക്കുളം (പത്തനംതിട്ട): വിദേശമലയാളിയുടെ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സിപിഎം മാറ്റി. ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വെണ്ണിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍ വര്‍ഗീസിനെതിരേയാണ് നടപടി.
ഇതിന്റെ വാശിക്ക് ഇയാളും സംഘവും ചേര്‍ന്ന് രാത്രിയില്‍ വീട് ആക്രമിച്ചെന്നുകാട്ടി വിദേശമലയാളി മറ്റൊരു പരാതി കോയിപ്രം പോലീസില്‍ നല്‍കിയിട്ടുണ്ട്. ആക്രമണസമയത്ത് പ്രായമായ അമ്മമാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു. ഇതിന്മേല്‍ സുനില്‍ വര്‍ഗീസിനെതിരേ പോലീസ് കേസ് എടുത്തു.
ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യുവിന് പകരം ചുമതല
ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള അനില്‍കുമാര്‍ കഴിഞ്ഞദിവസം വിഷയവും പരാതിയും ലോക്കല്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ടുചെയ്യുകയും നടപടിയിലേക്ക് നീങ്ങുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യുവിനാണ് പകരം ചുമതല നല്‍കിയത്. സുനിലിനെ അനുകൂലിക്കുന്നവരുടെ ബഹളത്തിനിടെയാണ് നടപടി പൂര്‍ത്തീകരിച്ചത്.
