ബിരുദധാരികള്‍ക്ക് എല്‍ഐസിയില്‍ ഉദ്യോഗസ്ഥരാവാം

എല്‍ഐസി എഎഒ, എഇ റിക്രൂട്ട്മെന്റിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (എഎഒ), അസിസ്റ്റന്റ് എന്‍ജിനീയര്‍ (എഇ) തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്‍ഐസി-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ licindia.in വഴി രജിസ്റ്റര്‍ ചെയ്യാം. ഈ റിക്രൂട്ട്മെന്റിലൂടെ സ്ഥാപനത്തിലുടനീളം 841 തസ്തികകള്‍ നികത്താനാണ് ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷന്‍ നടപടികള്‍ ഓഗസ്റ്റ് 16-ന് ആരംഭിച്ച് സെപ്റ്റംബര്‍ 8-ന് അവസാനിക്കും.

ഒഴിവുകളുടെ വിശദാംശങ്ങള്‍

അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍: 81 തസ്തികകള്‍
അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (എഎഒ) – സ്‌പെഷ്യലിസ്റ്റ്: 410 തസ്തികകള്‍
അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (എഎഒ – ജനറലിസ്റ്റ്): 350 തസ്തികകള്‍

പ്രായപരിധി (01.08.2025 പ്രകാരം. കുറഞ്ഞത്: 21 വയസ്സ് (പൂര്‍ത്തിയായിരിക്കണം)
കൂടിയത്: 30 വയസ്സ് (ഉദ്യോഗാര്‍ത്ഥികള്‍ 02.08.1995-നും 01.08.2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം, രണ്ട് തീയതികളും ഉള്‍പ്പെടെ).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →