കടയ്ക്കാവൂർ : കായിക്കരയില്‍ രണ്ട്സ്ഥലങ്ങളിലായി തെരുവുനായ ആക്രമണത്തില്‍ 10വയസുകാരനും വൃദ്ധയ്ക്കും പരിക്ക്. കായിക്കര ചാത്തിയോട് വീട്ടില്‍ ധീരജ്, കായിക്കര ചാത്തിയോട് വീട്ടില്‍ ശ്രീദേവി എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 10ഓടെ വീട്ടിനുളളിൽ കളിക്കുകയായിരുന്ന ധീരജിനെ വീട്ടില്‍ കയറി തെരുവുനായ ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ നായയെ അടിച്ചോടിക്കുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ കാലിലാണ് പരിക്ക്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.
അന്നേദിവസം കായിക്കര ജംഗ്ഷനില്‍ കടനടത്തുന്ന ചാത്തിയോട് വീട്ടില്‍ ശ്രീദേവിയെ അവരുടെ കടയില്‍കയറി തെരുവുനായ ആക്രമിച്ചു. ഇവരെ തള്ളിയിട്ട് കാല്‍പ്പത്തി കടിച്ച് മുറിച്ചു. ശ്രീദേവി അഞ്ചുതെങ്ങ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി. വീഴ്ചയില്‍ കെെയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
