ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയതായി കണക്കുകള്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയെന്ന് കണക്കുകള്‍.ജൂണ്‍ മാസത്തെ അപേക്ഷിച്ച്‌ ഹോള്‍സെയില്‍ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ജൂലൈയില്‍ കുതിച്ചത് 0.9 ശതമാനമെന്നാണ് ലേബർ സ്റ്റാറ്റിസ്ക്സ് ഡേറ്റ പ്രസിദ്ധീകരിച്ച കണക്കുകള്‍ തെളിയിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് വലിയ ഭാരമാകാൻ സാധ്യത

2022ജൂണിനുശേഷം ആദ്യമായാണ് ഹോള്‍സെയില്‍ പ്രൈസ് ഇൻഡക്സ് ഇത്രയും പെട്ടെന്ന് കൂടുന്നത്. 0.2 ശതമാനം കൂടുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം തെറ്റിച്ചാണ് കണക്കിലെ കുതിപ്പ്. ഹോള്‍സെയില്‍ പ്രൈയിസിലെ മാറ്റങ്ങളുടെ ഭാരം അധികം താമസിയാതെ ഉപഭോക്താക്കളിലെത്തുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം ഉപഭോക്താക്കള്‍ക്ക് വലിയ ഭാരമാകാനാണ് സാധ്യത

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →