കോഴിക്കോട് | സ്‌കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നു കൈവിലങ്ങുമായി ചാടിപ്പോയി. അസം സ്വദേശി പ്രസണ്‍ ജിത്ത് ആണ് പോലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ഓഗസ്റ്റ് 13 നാണ് പ്രസണ്‍ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രസണ്‍ ജിത്തിനെ 14 വ്യാഴാഴ്ച കോടതിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകുന്നതിനിടെ യാണ് സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടത്.
വിലങ്ങണിയിച്ചു ബെഞ്ചില്‍ ഇരുത്തിയതായിരുന്നു വെന്നും പൊലീസിന്റെ ശ്രദ്ധ തെറ്റിയപ്പോള്‍ പിന്‍വാതില്‍ വഴി രക്ഷപ്പെടുക യായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.
