റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂ കച്ചവടക്കാരെ കുത്തിപരിക്കേൽപ്പിച്ച് യുവതിയുടെ ആൺസുഹൃത്ത്

August 11, 2025 - 5:11 am

പാലക്കാട്: കല്പാത്തിയിൽ യുവതിയോട് സംസാരിച്ചതിന് കച്ചവടക്കാരെ ആൺസുഹൃത്ത് കത്രികകൊണ്ട് കുത്തിപരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ കല്പാത്തിയിലെ പൂക്കച്ചവടക്കാരനായ ഷാജഹാൻ സമീപത്തെ മറ്റ് രണ്ടു കച്ചവടക്കാരായ വിഷ്ണു, ഷമീർ എന്നിവർക്ക് പരിക്കേറ്റു.ആൺസുഹൃത്തും സംഘവും വന്ന കാർ നാട്ടുകാർ തകർത്തു. പരിക്കേറ്റവരിൽ ഒരാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലും രണ്ടുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു

യുവതിയോട് പൂക്കൾ വേണോയെന്ന് ചോദിച്ചതാണ് തർക്കത്തിനിടയാക്കിയതെന്നാണ് വിവരം

പൂക്കച്ചവടക്കാരൻ യുവതിയോട് പൂക്കൾ വേണോയെന്ന് ചോദിച്ചതാണ് തർക്കത്തിനിടയാക്കിയതെന്നാണ് വിവരം. ഇത് ഇഷ്ടപ്പെടാത്ത ആൺസുഹൃത്ത് സംഘമായെത്തി കച്ചവടക്കാരുമായി തർക്കത്തിലേർപ്പെടുകയും കത്രിക ഉപയോ​ഗിച്ച്കു ത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു വെന്നാണ് റിപ്പോർട്ട്.
T

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *