ലോകത്ത് നടക്കുന്ന മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ രാജ്യങ്ങള്‍ പക്ഷം ചേരാതെ എതിര്‍ക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

പാലക്കാട് | അറിവിലൂടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ രാജ്യത്തിനും സമൂഹത്തിനും പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലോകത്ത് നടക്കുന്ന സകല മനുഷ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും രാജ്യങ്ങള്‍ പക്ഷം ചേരാതെ എതിര്‍ക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കേരള സാഹിത്യോത്സവ് സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സംവിധാനങ്ങളെ സംരക്ഷിക്കാന്‍ പൗരന്മാര്‍ക്ക് ബാധ്യതയുണ്ട്-

സമൂഹത്തിന് ഗുണകരമാകുന്ന വിധത്തില്‍ ജീവിതം നയിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. ജനാധിപത്യം അപകടത്തിലാവുന്ന സമയത്ത് ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും സംരക്ഷിക്കാന്‍ പൗരന്മാര്‍ക്ക് ബാധ്യതയുണ്ട്- അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →