റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ

മുംബൈ: ഇന്ത്യന്‍ എണ്ണസംസ്‌കരണക്കമ്പനികള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ. തീരുമാനങ്ങള്‍ അസംസ്‌കൃത എണ്ണയുടെ വിലയെയും ക്രൂഡിന്റെ ഗ്രേഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ശേഖരം, ചരക്കുനീക്കത്തിനുള്ള ചെലവ്, സാമ്പത്തിക ഘടകങ്ങള്‍ എന്നിവയും നിര്‍ണായകമാണെന്ന് സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നതിനു പിന്നാലെ ഇന്ത്യയുടെ പ്രതികരണം.

റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ പൊതുമേഖലാകമ്പനികള്‍ നിര്‍ത്തിവെച്ചത് നല്ല ചുവടുവെപ്പാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →