ഇംഫാല്‍: മണിപ്പുരിൽ രാഷ്ട്രപതി ഭരണം നീട്ടും. ആറുമാസത്തേക്ക് കൂടി നീട്ടാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 25 വെള്ളിയാഴ്ച രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കും. ഓഗസ്റ്റ് 13-മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. വംശീയ കലാപം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാഷ്ട്രപതി ഭരണം ഏറ്റെടുത്തത്.
മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുളള കലാപം ഒരുവര്‍ഷത്തോളം നീണ്ടു
2023 മേയിലാണ് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയത്. ഒരുവര്‍ഷത്തോളം നീണ്ട അതിക്രമങ്ങള്‍ അവസാനിപ്പിക്കാനാകാതെ ബിരേൻ സിങ് നയിച്ച ബിജെപി സര്‍ക്കാരിനെ മാറ്റി കേന്ദ്രം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു
