റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആ വിപ്ലവ നായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ

July 24, 2025 - 5:37 am

ആലപ്പുഴ | ജീവിതം സമരവും സമരം ജീവിതവുമാക്കിയ ആ വിപ്ലവ നായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. മുന്‍ മുഖ്യമന്തിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട വി എസിന് വലിയ ചുടുകാട്ടില്‍ അന്ത്യവിശ്രമം. രാത്രി 9 ഓടെയായിരുന്നു ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരം. 9.16 ഓടെ മകന്‍ വി എ അരുണ്‍കുമാര്‍ ചിതക്കു തീകൊളുത്തി.

1957ല്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വി എസിന് പതിച്ചു കിട്ടിയ ഭൂമിയാണ് വലിയ ചുടുകാട്ടിലേത്

തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ച ഭൗതികദേഹം സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനു ശേഷം അവിടെ നിന്ന് വലിയ ചുടുകാട്ടില്‍ എത്തിക്കുകയായിരുന്നു. 1957ല്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വി എസിന് പതിച്ചു കിട്ടിയ ഭൂമിയാണ് വലിയ ചുടുകാട്ടിലേത്.

പോലീസ് ഔദ്യോഗിക ബഹുമതി അര്‍പ്പിച്ചു.

അന്ത്യയാത്രക്ക് സാക്ഷിയാകാന്‍ ഭാര്യ വസുമതതിയും മക്കള്‍ അരുണ്‍കുമാര്‍ ഡോ. ആശയും എത്തിയിരുന്നു. മുതിര്‍ന്ന സി പി എം നേതാക്കളെല്ലാം ചിതക്കു സമീപം ഉണ്ടായിരുന്നു. ചിതയില്‍ കിടത്തിയശേഷം ചെങ്കൊടി പുതച്ച നേതാവിന് പോലീസ് ഔദ്യോഗിക ബഹുമതി അര്‍പ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി, മുതര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങി നിരവധിപേര്‍ അന്ത്യയാത്രക്ക് സാക്ഷികളായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *