ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും ചേര്‍ന്ന് ജഗ്ദീപ് ധന്‍കറിനെ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി. രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് ധന്‍കറിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കുമെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരേ ഇംപീച്ച്‌മെന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി കല്യാണ്‍ ബാനര്‍ജി. .
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കാബിനറ്റ് മന്ത്രിമാരും ചേര്‍ന്ന് ജഗ്ദീപ് ധന്‍കറിനെ രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കി. അന്നേദിവസം രാത്രി ഒന്‍പതുമണിക്ക് മുന്‍പ് രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തിയതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കല്യാണ്‍ ബാനര്‍ജി പറഞ്ഞു. ഇത് പ്രധാനമന്ത്രിയുടെയും മറ്റ് കാബിനറ്റ് മന്ത്രിമാരുടെയും സമ്മര്‍ദതന്ത്രമാണ്, നേരത്തെ, തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഒരു തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവെച്ചിരുന്നു. രാജ്‌നാഥ് സിങ്ങിനെ ഉപരാഷ്ട്രപതിയാക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നതെന്നും ബാനര്‍ജി പറഞ്ഞു.
ചൊവ്വാഴ്ച അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുര്മുഅംഗീകരിച്ചു.
ജൂലൈ 21 തിങ്കളാഴ്ചയാണ് ജഗ്ദീപ് ധന്‍കര്‍, അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു രാജി. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ചു
