കെഎസ്‌ആർടിസിയുടെ ഡബിള്‍ ഡെക്കർ സർവീസുകള്‍ ഇന്നുമുതൽ കൊച്ചിയിലും കൊച്ചിയിലും

കൊച്ചി: കെഎസ്‌ആർടിസി തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളില്‍ ആരംഭിച്ച ഡബിള്‍ ഡെക്കർ സർവീസുകള്‍ വ്യവസായ നഗരമായ കൊച്ചിയിലും .ഇന്ന് (ജൂലൈ 15) വൈകുന്നേരം അഞ്ചിന് കെഎസ്‌ആർടിസി ജെട്ടി സ്റ്റാൻഡില്‍ വ്യവസായ മന്ത്രി പി. രാജീവ് കൊച്ചി ഡബിള്‍ ഡെക്കർ സർവീസ് ഉദ്ഘാടനം നിർവഹിക്കും.

കൊച്ചിയുടെ ടൂറിസം വികസനത്തിന് മറ്റൊരു നാഴികക്കല്ല്

കൊച്ചി ടൂറിസം വികസനത്തിന് മറ്റൊരു നാഴികക്കല്ലായി മാറുന്ന ഈ യാത്രയില്‍ കൊച്ചിയുടെ നഗര ഹൃദയത്തിലൂടെ ഡബിള്‍ ഡക്കറിന്‍റെ ഓപ്പണ്‍ ഡെക്കില്‍ ഇരുന്ന് നഗര സൗന്ദര്യം യാത്രികർക്ക് ആസ്വദിക്കുവാൻ കഴിയും. എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ നിന്നു പുറപ്പെട്ട് തേവര, അവന്യൂ വാക്ക് വെ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം പള്ളി, ഹൈക്കോർട്ട് വഴി എറണാകുളത്ത് 7.40 ന് എത്തിച്ചേരുന്ന വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കില്‍ ആളൊന്നിന് 300 രൂപയും, താഴത്തെ ഡെക്കില്‍ 150 രൂപയുമാണ് നിരക്ക്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →