റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് പരിക്ക്

തൃശ്ശൂർ : റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികനായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും പരിക്ക്. കോലഴി സ്വദേശികളായ തോമസ് (62), ഭാര്യ ബീന(61) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂർ കോവിലകത്തുംപാടത്താണ് അപകടം.

.കുഴിയിൽ വീണ് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ തോമസിൻ്റെ വാരിയെല്ലുകൾക്ക് പൊട്ടലും ശ്വാസനാളത്തിന് ചതവുമുണ്ട്. ഭാര്യ ബീനയുടെ തലയിൽ രക്തസ്രാവവും മുഖത്തെ എല്ലിന് പൊട്ടലുമുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം എം.ജി. റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കുകയും മരിക്കുകയും അമ്മക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു

കഴിഞ്ഞ ദിവസം എം.ജി. റോഡിൽ ക്ഷേത്ര ദർശനത്തിന് വരുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബസിടിച്ച് പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് മരിക്കുകയും അമ്മ പത്മിനിക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്‌തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →