അഹമ്മദാബാദ് വിമാന ദുരന്തം : അപകടത്തിൽപെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള നിര്‍ണായക ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു. മുന്‍വശത്തെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. മെമ്മറി മൊഡ്യൂള്‍ വിജയകരമായി ലഭ്യമാക്കാനും സാധിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്

.270 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിന് നിര്‍ണായകമാണിത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ജൂണ്‍ 13-ന് സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. വിമാനം തകര്‍ന്നുവീണ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →