ചെന്നൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നുങ്കമ്പാക്കം പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് ശ്രീകാന്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടന്‍റെ രക്ത സാമ്പിള്‍ വൈദ്യപരിശോധനയ്ക്കായി അയച്ചതായും റിപ്പോർട്ടുകള്‍ . മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.
പലതവണ കൊക്കെയ്ൻ വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി
കഴിഞ്ഞയാഴ്ച അറസ്റ്റിലായ ലഹരി ഇടപാടുകാരൻ പ്രസാദുമായുള്ള ബന്ധമാണ് നടന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. തമിഴ്നാട്ടിലെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെയുടെ ഐടി വിഭാഗം സെക്രട്ടറിയായിരുന്നു സേലം സ്വദേശിയായ ഇയാള്‍.പാർട്ടി വിരുദ്ധപ്രവർത്തനത്തിന് അടുത്തിടെ ഇയാളെ പുറത്താക്കിയിരുന്നു. പ്രസാദില്‍ നിന്ന് നടൻ പലതവണ കൊക്കെയ്ൻ വാങ്ങിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്
