അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ലക്ഷ്യം വെക്കുമെന്ന് ഹൂതികൾ

മനാമ | ഇസ്‌റായേലിനൊപ്പം ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ലക്ഷ്യം വെക്കുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ചെങ്കടലിലെ യുഎസ് പടക്കപ്പലുകളും മറ്റ് കപ്പലുകളും ആക്രമിക്കുമെന്നാണ് ഹൂത്തി സൈനിക വക്താവ് ബ്രിഗ് യെന്‍ യഹിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാനെ അമേരിക്കയും ആക്രമിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഹൂതികള്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ മേയിൽ അമേരിക്കയും ഹൂതികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയിരുന്നു. .

നേരത്തെ ഗസയില്‍ ഇസ്‌റായേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഫലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ച് ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്‌റായേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ യുഎസ് ഹൂതികള്‍ക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു.ഒമാന്റെ മധ്യസ്ഥതയില്‍ ഇക്കഴിഞ്ഞ മേയിലാണ് അമേരിക്കയും ഹൂതികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയത്. ചെങ്കടലിലും ബാബ് അല്‍-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേര്‍പ്പെടില്ലെന്നാണ് കരാര്‍. കരാര്‍ നിലവില്‍ വന്നതോടെ ഹൂതികള്‍ക്ക് നേരെയുള്ള ബോംബാക്രമണം യുഎസ് നിര്‍ത്തിയിരുന്നു.

ഹൂതി വിമതര്‍ കീഴടങ്ങിയതായി ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു

ഹൂതി വിമതര്‍ കീഴടങ്ങിയതായും ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതായും കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.അതേസമയം ഇറാന്‍ ഇസ്‌റായേല്‍ സംംഘര്‍ഷം തുടരുകയാണ്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →