തിരുവനന്തപുരം: ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 41000 രൂപ പിഴയും. നെയ്യാറ്റിൻകര പുതിയതെരു കിണറവിള പുരയിടം വീട്ടിൽ ബിനോയ് (26)യ്ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ശിക്ഷ വിധിച്ചത്. 2022- ൽ ആണ് കേസിന് ആസ്പദമായ സംഭവം
കുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു
മൂടാടി മുത്തായം ബീച്ചിൽ മത്സ്യബന്ധനത്തിന് വന്ന പ്രതി ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയെ പ്രതി താമസിക്കുന്ന ഷെഡ്‌ഡിലേക്ക് എടുത്തു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു
