ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിക്കുന്നു

അബൂദബി| ഇസ്റായേലുമായുള്ള സംഘർഷം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് നിരവധി പൗരന്മാരെയും താമസക്കാരെയും യു എ ഇ ഒഴിപ്പിച്ചു. ജൂൺ 13 ന് ഇസ്റായേൽ ഇറാനിൽ വലിയ വ്യോമാക്രമണം നടത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ പോരാട്ടം നടക്കുകയാണ്.

മേഖലയിലെ ജനങ്ങൾക്ക് സ്ഥിരതയും നീതിയും സമൃദ്ധിയും ഉറപ്പാക്കുന്ന ഒരു സമഗ്രമായ സമീപനമാണ് വേണ്ടതെന്ന് യു എ ഇ .

ഇറാനിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തിയാണ് ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയാക്കിയത്. സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്രത്തിനും ചർച്ചകൾക്കുമാണ് മുൻഗണന നൽകേണ്ടതെന്നും മേഖലയിലെ ജനങ്ങൾക്ക് സ്ഥിരതയും നീതിയും സമൃദ്ധിയും ഉറപ്പാക്കുന്ന ഒരു സമഗ്രമായ സമീപനമാണ് വേണ്ടതെന്നും യു എ ഇ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →