ഡല്‍ഹി: അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള നിരവധി സർവീസുകള്‍ ജൂലൈ 15 വരെ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്ത് എയർ ഇന്ത്യ. .ദീർഘ ദൂര സർവീസുകളില്‍ 15 ശതമാനത്തിലധികം സർവീസുകള്‍ ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയാണ് ദീർഘദൂര സർവീസുകള്‍ റദ്ദാക്കിയത്.അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ, ഡല്‍ഹി-നെയ്‌റോബി എന്നീ വിമാന സർവീസുകള്‍ എയർ ഇന്ത്യ ജൂൺ 21 ശനിയാഴ്ച മുതല്‍ ജൂലൈ 15 വരെ വ്യത്യസ്ത തീയതികളിലായി നിർത്തിവയ്ക്കും.
കുറവുവരുന്ന സർവീസുകൾ
ഡല്‍ഹി-സാൻ ഫ്രാൻസിസ്കോ സർവീസ് 10ല്‍ നിന്ന് ഏഴായും ഡല്‍ഹി-ടൊറന്‍റോ സർവീസുകള്‍ ആഴ്ചയില്‍ 13 ല്‍ നിന്ന് ഏഴായി കുറയുകയും ചെയ്യും. ഡല്‍ഹി-ചിക്കാഗോ സർവീസ് ഏഴില്‍ നിന്ന് മൂന്നായും ഡല്‍ഹി- വാഷിംഗ്ടണ്‍ അഞ്ചില്‍ നിന്ന് മൂന്നായും ഡല്‍ഹി-വാൻകൂവർ ഏഴില്‍ നിന്ന് അഞ്ചായും കുറയും.യൂറോപ്പ് റൂട്ടുകളിലും സർവീസുകള്‍ കുറയും. ഡല്‍ഹി- ലണ്ടൻ ഹീത്രോ ആഴ്ചയില്‍ 24 ല്‍ നിന്ന് 22 ആയും ഡല്‍ഹി-പാരീസ് 14 ല്‍ നിന്ന് 12 ആയും, ബംഗളൂരു-ലണ്ടൻ ഏഴ് ല്‍ നിന്ന് ആറ് ആയും കുറയും. ഓസ്‌ട്രേലിയ, ടോക്കിയോ, സിയോള്‍ എന്നിവിടങ്ങളിലേക്കും കുറവുണ്ടാകും
വിമാനങ്ങള്‍ റദ്ദാക്കുന്നത് നിരവധി യാത്രക്കാരെ ബാധിക്കും.
വൈഡ് ബോഡി (ബോയിംഗ് 787 ആൻഡ് B777) ഫ്ലൈറ്റ് വെട്ടിക്കുറയ്ക്കലുകളുടെ ഭാഗമായാണ് സർവീസുകള്‍ റദ്ദാക്കുന്നത്. എന്നാല്‍ വേനലവധിയുടെ അവസാനത്തില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് നിരവധി യാത്രക്കാരെ ബാധിക്കും.
