തിരുവനന്തപുരം | പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന്ർ മരിച്ചു. . പാറശാല പരശുവക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന് -ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. . കുട്ടി ഇയാളുടെ കൈയില്‍ നിന്ന് തറയില്‍ തലയിടിച്ച് വീഴുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
