അടൂരിലെ വീട്ടിൽ നിന്ന് 12 ലിറ്റര്‍ വാറ്റുചാരായവും, 225 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു

അടൂര്‍ |12 ലിറ്റര്‍ വാറ്റുചാരായവും, 225 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു. ഏനാദിമംഗലം വില്ലേജിലെ ഇളമണ്ണൂര്‍ മുറിയില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും കോടയും പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഇളമണ്ണൂര്‍ മുറിയില്‍ സഹദേവാലയത്തില്‍ താമരാക്ഷന്‍ എന്ന അജുവിനെ അറസ്റ്റ് ചെയ്തു..

അടൂര്‍ എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹുസൈന്‍ അഹമ്മദ്, പ്രിവന്റിവ് ഓഫീസര്‍മാരായ അഷറഫ്, വിമല്‍, അനോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജയചന്ദ്രന്‍, ജോബിന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ റസീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →