ന്യൂഡല്‍ഹി | വയറു സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷ. സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുളളത്. . ഗാസ്ട്രോ വിഭാഗത്തില്‍ ്രനിരീക്ഷണത്തിലാണ സോണിയ ഗാന്ധിയെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ജൂണ്‍ മാസം ആദ്യം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരുന്നു. പതിവ് പരിശോധനയ്ക്കാണ് സോണിയ ഗാന്ധിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ഐജിഎംസി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അമന്‍ ചൗഹാന്‍ പറഞ്ഞിരുന്നു..
