അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്‍മാറി

ടെഹ്‌റാന്‍ | അമേരിക്കയുമായി നാളെ ഒമാനില്‍ നടക്കാനിരുന്ന ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്‍മാറി. ഇസ്‌റായേല്‍ ആക്രമണത്തിന് പിന്നാലെയാണ് തീരുമാനം. .ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയ കാര്യം ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. 2015ലെ ആണവകരാര്‍ പുനരുജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നു വരുന്നത്.

നാല് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ ഈയൊരു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നാല് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഭരിതമായ സാഹചര്യത്തിലേക്ക്

ഇറാനില്‍ ഇസ്‌റായേല്‍ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഭരിതമായ സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇറാന്റെ 13 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരിലായിരുന്നു ആക്രമണം. ലോകമൊരു ആണവയുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് അന്താരാഷ്ട്ര സമൂഹം ഉന്നയിക്കുന്നത്.

ഇറാന്‍വെറുതെയിരിക്കില്ലെന്ന് മുന്നറിയിപ്പ്

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്‌റായേലിന് മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തി. ചെയ്ത മണ്ടത്തരത്തിന് ഇസ്‌റായേല്‍ പശ്ചാത്തപിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്‍വെറുതെയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. രാജ്യം ഒന്നിക്കണമെന്നും മസൂദ് പെസഷ്‌കിയാന്‍ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →