ടെഹ്‌റാന്‍: സ്രേയല്‍ ആക്രമണത്തില്‍ ഇറാന്റെ സായുധസേന ജനറല്‍ സ്റ്റാഫിന്റെ ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി ജനറല്‍ ഘോലംറേസ മെഹ്റാബി., ഓപ്പറേഷന്‍സ് ഡെപ്യൂട്ടി മേധാവി ജനറല്‍ മെഹ്ദി റബ്ബാനി എന്നീ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടതായി ഇറാന്റെ . ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആറോളം ആണവശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാന്റെ ആണവപദ്ധതിയുടെ ബുദ്ധികേന്ദ്രവും ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിന്റെ തലവനുമായ ജനറല്‍ ഹൊസ്സൈന്‍ സലാമി, സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഘാരി, മുന്‍ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ തലവന്‍ മുഹമ്മദ് മഹ്ദി ടെഹ്രാഞ്ചി അടക്കമുള്ള ആറോളം ആണവശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.,
ചോര്‍ച്ച സംബന്ധിച്ച ആശങ്കയില്ലെന്ന് ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സി വക്താവ്
ഫോര്‍ഡോ ആണവ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതായും ഇറാന്‍ സ്ഥിരീകരിച്ചു. എന്നാല്‍, പരിമിതമായ നാശനഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂവെന്നാണ് വിശദീകരണം.’ഫോര്‍ഡോ സമ്പുഷ്ടീകരണ സ്ഥലത്തെ ചില പ്രദേശങ്ങളില്‍ പരിമിതമായ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ, ആണവ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ഒരു പ്രധാനഭാഗം ഞങ്ങള്‍ ഇതിനകംതന്നെ മാറ്റി. വ്യാപകമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ചോര്‍ച്ച സംബന്ധിച്ച ആശങ്കയുമില്ല’ ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സി വക്താവ് ബെഹ്‌റൂസ് കമല്‍വാണ്ഡി പറഞ്ഞു
