അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വാക്കുകള്‍ക്ക് അതീതമായ ദുരന്തമാണത്. അപകടം ഞെട്ടിപ്പിക്കുന്നതും അതീവ ദുഖമുണ്ടാക്കുന്നതുമാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമാണ് എന്റെ ചിന്ത. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
പ്രധാന മന്ത്രി ഇന്ന് (ജൂൺ 13) ദുരന്ത സ്ഥലം സന്ദര്‍ശിക്കും. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി മന്ത്രിമാര്‍ക്കും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. .
ആഭ്യന്തര മന്ത്രി അമിത് ഷാ അപകട സ്ഥലം സന്ദര്‍ശിച്ചു
കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അപകട സ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍ നടുക്കമറിയിച്ച വ്യോമയാന മന്ത്രി വിശദമായി അന്വേഷണം നടത്തുമെന്ന് അറിയിച്ചു..
