വിമാന അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കള്‍

ന്യൂഡല്‍ഹി | അഹമ്മദാബാദിലെ ദാരുണമായ വിമാന അപകടത്തില്‍ വിവിധ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍

ഈ ദുരിതപൂര്‍ണമായ സമയത്ത് അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു..

ചാള്‍സ് രാജാവ് . രാജാവ് പറഞ്ഞു.

. ‘അഹമ്മദാബാദില്‍ നടന്ന ഭയാനകമായ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. ദാരുണമായ സംഭവത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കു മൊപ്പം പ്രാര്‍ഥനാനിരതനാകുന്നു- സംഭവത്തില്‍ ബ്രിട്ടണിലെ ചാള്‍സ് രാജാവ് .പറഞ്ഞു.

വിവിധ നേതാക്കൾ

വിമാനാപകട വാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുവെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എക്‌സില്‍ കുറിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, മാലദ്വീപ് പ്രസിഡന്റ്മുഹമ്മദ് മുഇസു, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹിം, നേപ്പാള്‍ മുന്‍പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ എന്നിവരും അനുശോചിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →