കോട്ടയം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്ന സാഹചര്യം കണക്കിലെടുത്ത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആള്‍ക്കൂട്ട പരസ്യ പ്രചരണങ്ങള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ജനങ്ങള്‍ വലിയതോതില്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള പൊതുപരിപാടികള്‍ നിര്‍ത്തിവെക്കണം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ആള്‍ക്കൂട്ട പ്രചരണവും റാലികളും പൊതുയോഗങ്ങളും എല്ലാം സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത് അപകടമാണ് എന്നും ജനങ്ങള്‍ വലിയതോതില്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള ഇത്തരം പൊതുപരിപാടികള്‍ നിര്‍ത്തിവെക്കണം എന്നും ആവശ്യപ്പെട്ടാണ് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്
സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നു. സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിര്‍ദേശമടക്കം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ കണ്ടതുപോലെയുള്ള നിയന്ത്രണങ്ങളോ നിര്‍ദേശങ്ങളോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നാവശ്യപ്പെട്ടാണ് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഇത്തരത്തില്‍ ഒരാവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
