പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ജി ഏഴ് ഉച്ചകോടിയിലേക്ക് ക്ഷണം

ന്യൂഡല്‍ഹി | ജി ഏഴ് ഉച്ചകോടിയിലേക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാന മന്ത്രി മാര്‍ക്ക് കാര്‍ണി. ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു.ഇന്ത്യയും കനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനു പിന്നാലെയാണ് ജി ഏഴ് ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

പരസ്പര ബഹുമാനത്തോടെ ഒന്നിച്ച് പ്രവര്‍ത്തിക്കും.

കനേഡിയന്‍ പ്രധാന മന്ത്രി തന്നെ വിളിച്ചിരുന്നുവെന്നും ഇന്ത്യയും കാനഡയും തമ്മില്‍ ഊഷ്മളമായ ബന്ധം തുടരുമെന്നും പരസ്പര ബഹുമാനത്തോടെ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി എക്‌സില്‍ കുറിച്ചു. കനഡയില്‍ നടക്കുന്ന ഉച്ചകോടിക്കിടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →