കൊച്ചി | ട്രാന്‍സ്‌ജെന്‍ഡര്‍ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു രേഖപ്പെടുത്തിയാല്‍ മതിയെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പു കോളം ഉള്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവ്. ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാന്‍ കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
നേരത്തെ കോര്‍പറേഷന് ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ ഈ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്ന് മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കൂവെന്ന് കോര്‍പറേഷന്‍ അറിയിച്ചു.ഇതനുസരിച്ചുള്ള ജനന സര്‍ട്ടിഫിക്കറ്റും അനുവദിക്കുകയായിരുന്നു .തുടർന്ന് 2023ലാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.ഇതിലാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. .
